ജീവിതത്തിൽ വിജയിക്കാനും ലക്ഷ്യം നേടാനും ചെയ്യേണ്ടത്!
ഒരു അച്ഛനും കുട്ടിയും കാട്ടിലൂടെ നടന്നു പോവുകയായിരുന്നു. പോകുന്ന വഴിയിൽ താഴ്ന്നു നിൽക്കുന്ന ഒരു മരചില്ല കുട്ടിയുടെ കണ്ണിൽ കണ്ടു. അവന് അത് ഒടിക്കണമെന്നു തോന്നി. കുട്ടി അച്ഛനോടു പറഞ്ഞു‘‘ എനിക്ക് ആ മരക്കൊമ്പ് ഒടിച്ചാൽ കൊള്ളാമെന്നുണ്ട്. ഞാനൊന്നു ശ്രമിക്കട്ടേ?’’. ഇതുകേട്ട അച്ഛൻ പറഞ്ഞു അതിനെന്താ മോനേ, നീ ഒടിച്ചോളൂ. നിന്നെ കൊണ്ട് സാധിക്കും. ഇതുകേട്ടപ്പോൾ അവനു സന്തോഷം തോന്നി. അവനേക്കാൾ ഉയരത്തിലാണ് മരക്കൊമ്പ്.
കുട്ടി മരക്കൊമ്പ് പിടിക്കാനായി ചാടി. എന്നാൽ അവൻ പരാജയപ്പെട്ടു. അവൻ വീണ്ടു ശ്രമിച്ചു പരാജയപ്പെട്ടു. കുട്ടി നിരാശനായി. ഇതുകണ്ട അച്ഛൻ പറഞ്ഞു ‘‘നിന്റെ പൂർണ ശക്തിയും ഉപയോഗിക്കൂ മകനേ.’’ ഇതുകേട്ടതോടെ മകന്റെ അത്മവിശ്വാസം വർധിച്ചു. അവൻ വീണ്ടും വീണ്ടും ചാടി. ഒടുവിൽ കുട്ടി കൊമ്പിൽ പിടിച്ചു. എന്നാൽ ആ കൊമ്പ് ഒടിക്കാൻ കുട്ടിക്കു സാധിച്ചില്ല. അവൻ അച്ഛനോടു പറഞ്ഞു ‘‘ എനിക്ക് ഈ ചില്ല ഒടിക്കാൻ സാധിക്കുന്നില്ല’’. അച്ഛൻ വീണ്ടും അവനോടു പറഞ്ഞു ‘‘ നിന്റെ സർവശക്തിയും ഉപയോഗിച്ചാല്‍ സാധിക്കും’’. കുട്ടി വീണ്ടും ഒടിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.